താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ജൈവകൃഷിത്തോട്ടം
ചാരുംമൂട്: ആരോഗ്യമുള്ള ജീവിതത്തിന് വിഷമില്ലാത്ത ഭക്ഷണമെന്ന ലക്ഷ്യത്തിനായി വിദ്യാലയവളപ്പിൽ ജൈവകൃഷിത്തോട്ടമൊരുക്കി താമരക്കുളം വി.വി.എച്ച്.എസ്.എസിലെ തളിര് സീഡ് ക്ലബ്ബ്.
കറിവേപ്പ്, വഴുതന, വെണ്ട, പച്ചമുളക്, തക്കാളി, കോവൽ, കപ്പ, പപ്പായ, പാഷൻ ഫ്രൂട്ട് എന്നിവയാണ് കൃഷിചെയ്യുന്നത്. പരിസ്ഥിതിപ്രവർത്തകനും കർഷകനുമായ കെ. പ്രസാദ് പ്രവർത്തനങ്ങൾക്കു നേതൃത്വംനൽകി. കൃഷിഭവന്റെ സഹായത്തോടെയാണ് തോട്ടമൊരുക്കുന്നത്.
താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു കറിവേപ്പിൻതൈനട്ട് ഉദ്ഘാടനംചെയ്തു. എസ്. ഷാജഹാൻ അധ്യക്ഷനായി.
താമരക്കുളം കൃഷി ഓഫീസർ എസ്. ദിവ്യശ്രീ, പ്രിൻസിപ്പൽ ആർ. രതീഷ്‌കുമാർ, പ്രഥമാധ്യാപിക സഫീനാ ബീവി, ഡെപ്യൂട്ടി എച്ച്.എം. ടി. ഉണ്ണിക്കൃഷ്ണൻ, സ്കൂൾ അഡ്മിനിസ്‌ട്രേറ്റർ ടി. രാജീവ് നായർ, കെ. പ്രസാദ്, സുനിതാ ഉണ്ണി, സീഡ് കോഡിനേറ്റർ റാഫി രാമനാഥ് എന്നിവർ പ്രസംഗിച്ചു.
September 04
12:53
2024