SEED News

കൃഷിപാഠങ്ങൾ പഠിക്കാൻ പുലാപ്പറ്റ ശബരി. സി.യു.പി. സ്ക്കൂൾ

പുലാപ്പറ്റ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി 'പഴയ കതിർ പുതിയ കൈകളിൽ' എന്ന ആശയവുമായി സീഡ് ക്ലബ് അംഗങ്ങൾ പാടത്ത് വിത്തിറക്കി. കാലാഹരണപ്പെടുന്ന പഴയ നെൽ വിത്തിനങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്
അരിയാനി പാടത്ത്  സീഡ് ക്ലബ് അംഗങ്ങൾ  ഞാറു പാവിയത്. പാടശേഖരം പ്രസിഡണ്ട് പി. ഉണ്ണികൃഷ്ണന്റെ
വയലിലാണ് കൃഷിക്ക് തുടക്കമിട്ടത്.സീഡ് കോർഡിനേറ്റർ പി. സുപ്രിയ നേതൃത്വം നൽകി. പാടശേഖരം പ്രസിഡണ്ട് പി. ഉണ്ണികൃഷ്ണൻ നെൽകൃഷിയുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. സ്കൂൾ അധികൃതരായ സി. ഉഷ, ഒ. വാസുദേവൻ എന്നിവരും
പങ്കെടുത്തു.


September 05
12:53 2024

Write a Comment