അനങ്ങൻമലയിൽ നിന്നും വെള്ളാർമലയിലേക്ക് സാന്ത്വനവുമായി ചുനങ്ങാട് വാണിവിലാസിനി എൽ.പി സ്കൂളിലെ കൊച്ചുകൂട്ടുകാർ
ചുനങ്ങാട് : മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വയനാട് വെള്ളാർമലയിലെ കൊച്ചു കൂട്ടുകാർക്ക് പഠനാവശ്യങ്ങൾക്കായുളളതുക അനങ്ങൻമല താഴ്‌വാരത്തിലെ കൊച്ചു കൂട്ടുകാർ സമാഹരിക്കുകയുണ്ടായി കൊച്ചുകുരുന്നുകൾ തങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ച് 12,000 ത്തിലധികം രൂപയാണ് സ്വരൂപിച്ചത്. സീഡ് ക്ലബ്ബ് കോർഡിനേറ്ററായ കാവ്യ എം. ജി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രസ്തുത തുക മുഖ്യമന്ത്രിയുടെ ദുരിദാതാശ്വാസ നിധിയിലേക്ക് ഒറ്റപ്പാലം സബ്കളക്ടർക്ക് കൈമാറി. പ്രധാനധ്യാപിക പി. സന്ധ്യ സ്റ്റാഫ് സെക്രട്ടറി . കെ.ടി. കമറുദ്ദീൻ, പി.ടി.എ പ്രസിഡൻ്റ് ശ്രീ. സി.കെ മുഹമ്മദ് ഷക്കീർ സ്കൂൾ ലീഡർമാരായ ആരാധ്യ കെ.പി, മുഹമ്മദ് നിഹാൽ പി, ഇഷ മെഹ്റിൻ സി.കെ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
September 05
12:53
2024