ചെണ്ടുമല്ലി വിളവെടുത്തു
കായംകുളം : ഞാവക്കാട് എൽ.പി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പുനടന്നു. മഞ്ഞയും ഓറഞ്ചും വെള്ളയും നിറത്തിലുള്ള 500 തൈകളാണ് സ്കൂളിന്റെ ഉദ്യാനത്തിൽ കൃഷിചെയ്തത്. കൃഷിയുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക എം.എസ്. ഷീജ നിർവഹിച്ചു. സി.വി. വിഷ്ണു, ജ്യോതി, റീനമോൾ, ശ്രീനി ദേവി, മെഹർബാൻ, സോണി ബഷീർ, ഷീജ, ആയിഷ എന്നിവർ നേതൃത്വം നൽകി.
September 09
12:53
2024