SEED News

ഇ.സി.ഇ.കെ. സ്കൂളിൽ സീഡ് റിപ്പോർട്ടർ, പത്രപ്രവർത്തന ശില്പശാല

തുറവൂർ: കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിലെ സീഡ് ക്ലബ്ബ്‌ മുൻകൈയെടുത്ത് സീഡ് റിപ്പോർട്ടർ, പത്രപ്രവർത്തന ശില്പശാല സംഘടിപ്പിച്ചു. തിരഞ്ഞെടുത്ത 35 സീഡ് ക്ലബ്ബംഗങ്ങൾക്കാണ് ഏകദിന ശില്പശാല നടത്തിയത്. സ്വതന്ത്രപത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷിബു വയലകത്ത് ശില്പശാല നയിച്ചു.  പി.ടി.എ. പ്രസിഡന്റ് എസ്. അശോക് കുമാർ, വൈസ് പ്രസിഡന്റ് എ.ടി. രാജീവ്, പ്രധാനാധ്യാപിക ജി. വിജയശ്രീ, സീഡ് കോഡിനേറ്റർ സി.കെ. ബീന, സ്റ്റാഫ് പ്രതിനിധി ആർ. സൗമ്യ, പി.ടി.എ. അംഗം സി.ആർ. മഹേഷ്, അധ്യാപകരായ സ്മിത, രാഖീകൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.

September 09
12:53 2024

Write a Comment