ചെണ്ടുമല്ലി കൃഷി വിളവെടുത്തു
ഗവ.യു.പി.എസ് കാവാലത്ത് പരിസ്ഥിതി ദിനത്തിൽ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെയും സംയുക്താഭി മുഖ്യത്തിൽ തുടങ്ങിയ ചെണ്ടുമല്ലി കൃഷി വിളവെടുത്തു വ ഓണാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾ പൂക്കളമൊരുക്കി
താങ്ങാകം', തണലാകാം ഒരുമിച്ചോണം എന്ന മുദ്രാവാക്യത്തോടെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് ഓണത്തെ വരവേറ്റു. കൃഷിക്കാവശ്യമായ സഹകരണങ്ങൾ ചെയ്തു തന്ന നൂതന ജൈവകർഷകനായ ശ്രീ കലേഷ് കമലും ആഘോഷത്തിൽ പങ്കു ചേർന്നു, സ്കൂൾ HM ശ്രീമതി വിനീത ടീച്ചർ ,SMC ചെയർമാൻ ബിപിൻ ബാബു ,സീനിയർ അസിസ്റ്റൻറ് സിന്ധു ടീച്ചർ സ്റ്റാഫ് സെക്രട്ടറി പ്രീതി തുടങ്ങിയവർ ആഘോഷത്തിന് ചുക്കാൻ പിടിച്ചു.
September 16
12:53
2024