ഞാറു നടീൽ ഉത്സവമാക്കി സീഡ് ക്ലബ്ബ് അംഗങ്ങൾ
എടത്തനാട്ടുകര: പി കെ എച് എം ഒ യു പി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ ചിങ്ങം 1ന് കർഷകദിനത്തിൽ ചേരിയാടാൻ പാറക്കൽ പാടത്ത് വിതച്ച നെൽവിത്ത് മുളച്ച് ഞാറു നടീൽ ഉത്സവമാക്കി. മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി സ്കൂളിന് അനുവദിച്ചു തന്ന ചെന്നെല്ല് എന്ന വിത്തിനമാണ് കൃഷിയിറക്കിയത്.. കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്തുക, നെൽകൃഷിയുടെ വിവിധ ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്നുനൽകുക എന്നീ ലക്ഷ്യങ്ങളോടെ 2011-12 കാലഘട്ടം മുതൽ സ്കൂളിലെ ജൈവപച്ചക്കറി തോട്ടത്തിന്റെ ഭാഗമായി നിരവധി തവണ കരനെൽ കൃഷിയും സ്കൂളിന്റെ പിന്നാമ്പുറത്ത് കൃഷിയിറക്കിയിരുന്നു.. ഈ കരനെൽകൃഷിയിൽ നിന്നും ലഭിച്ച അറിവും ഉത്സഹവുമാണ് അദ്ധ്യാപകരെയും കുട്ടികളെയും ഈ വർഷം നെൽകൃഷിചെയ്യാൻ പാടത്തേക്ക് എത്തിച്ചത് മാതൃഭൂമിയുടെ 'പഴയ കതിർ പുതിയ കൈകളിൽ 'എന്ന പദ്ധതിയിലൂടെയാണ് സ്കൂളിന് നെൽവിത്ത് ലഭിച്ചത്.. വിത്ത് ലഭിച്ച സീഡ് ക്ലബ്ബ് അംഗങ്ങൾ ഈ നെൽവിത്ത് കൃഷിചെയ്യാൻ പറ്റിയ പാടം അന്വേഷിച്ചപ്പോൾ നേരെ എത്തിയത് സ്കൂളിന്റെ സമീപത്തുള്ള ചേരിയാടാൻ പാറക്കൽ പാടത്തേക്കാണ്. സ്കൂളിന്റെ ആവശ്യം അറിയിച്ചപ്പോൾ തന്നെ നിറമനസ്സോടെ പാടത്തിന്റെ ഉടമകൾ സ്കൂളിന് കൃഷിചെയ്യാൻ ആവശ്യമായ സ്ഥലം അനുവദിക്കുകയുണ്ടായി വിത്തിറക്കി 22 മത്തെ ദിവസമാണ് അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും ഞാറുനടീൽ ഉത്സവമാക്കിയത്.. പരിപാടിയിൽ അധ്യാപകരായ ഷീജ. പി, ഷാനിർ ബാബു. പി, മുഹമ്മദ് സബീൽ. കെ, മുബീൻ. ടി. കെ, അർഷദ് സി. എം, ബിനിത. എന്നിവരും സീഡ് ക്ലബ്ബ് അംഗങ്ങൾ രക്ഷിതാക്കളായ മുംതാസ്, ആബിദ, ആസിയ, ഹസീന എന്നിവർ പൂർവ്വവിദ്യാർത്ഥികൾ, സീഡ് കോഓർഡിനേറ്റർ വി. റസാഖ്, പാടശേഖരത്തിന്റെ ഉടമകളായ അബ്ദുസ്സലാം, സൈതലവി, ഹംസക്കുട്ടി എന്നിവർ നേതൃത്വം നൽകി.