ഒളവണ്ണ എ. ൽ. പി സ്കൂളിൽ മാതൃഭൂമി സീഡ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി
ഒളവണ്ണ : മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒളവണ്ണ എ ൽ പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. മാതൃഭൂമി സീഡ് പദ്ധതി പ്രകാരം ലഭിച്ച വിത്തുകൾ മുളപ്പിച്ച വെണ്ട, ചീര, വഴുതന, മുളക് തൈകളാണ് സീഡ് ക്ലബ് അംഗങ്ങൾ നട്ടത്. പദ്ധതിയുടെ ഭാഗമായി ലഭിച്ച വിത്തുകൾ പി ടി എ പ്രസിഡന്റ് ഷാജി എം . വിദ്യാർത്ഥികൾക്ക് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.മാതൃഭൂമി സീഡ് പദ്ധതിയെക്കുറിച്ച് കോഓർഡിനേറ്റർ ഷിജിന എം പി വിശദികരിച്ചു .പച്ചക്കറിക്ക് അന്യ സംസഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും വിദ്യാർത്ഥികൾ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമാണ് മാതൃഭൂമി സീഡ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സ്റ്റാഫ് സെക്രട്ടറി സമീർ മാസ്റ്റർ പറഞ്ഞു.സ്കൂൾ മാനേജർ വി ടി മാമുക്കോയ ആശംസകൾ അർപ്പിച്ചു. പി.ടി. എ. വൈസ് പ്രസിഡണ്ടുമാരായ വി.ടി. മുഹമ്മദ് പാഷ, സുധീഷ് എം, കൺവീനർ ഷൈന ബി.സി. അധ്യാപകരായ രാഗേഷ്, പി. കെ.പി ജമാലുദ്ദീൻ ,ആഷിർ, പി.വി ദീപക് ശങ്കർ, എസ്. എസ്. ജി. അംഗം ബിജി തോമസ് എന്നിവർ നേതൃത്വം നൽകി