സീഡ് ക്ലബ്ബുകളുടെ ചെണ്ടുമല്ലിക്കൃഷി വിളവെടുത്തു
ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബിന്റെ ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുത്തു. ചുനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രതീഷ് കുമാർ കൈലാസം, പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ, പ്രഥമാധ്യാപിക എസ്. സഫീനാബീവി, ഡെപ്യൂട്ടി എച്ച്.എം. ടി. ഉണ്ണിക്കൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ ടി. രാജീവ് നായർ, ബി.കെ. ബിജു, സി.എസ്. ഹരികൃഷ്ണൻ, സീഡ് കോഡിനേറ്റർ റാഫി രാമനാഥ് എന്നിവർ പ്രസംഗിച്ചു.
ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ. വിഭാഗം സീഡ് ക്ലബ്ബിന്റെയും എൻ.എസ്.എസ്. യൂണിറ്റിന്റെയും ചെണ്ടുമല്ലിക്കൃഷിയുടെ വിളവെടുപ്പ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. അഭിലാഷ് കുമാർ ഉദ്ഘാടനം ചെയ്തു. പൂക്കൾ വിൽപ്പനനടത്തിക്കിട്ടുന്ന തുക വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഉപയോഗിക്കും. പി.ടി.എ. പ്രസിഡന്റ് വി. പ്രകാശ്, പ്രിൻസിപ്പൽമാരായ കെ.ആർ. ഹരി, ഹരീഷ് കുമാർ, എച്ച്.എം. കൃഷ്ണകുമാർ, സീഡ് കോഡിനേറ്റർ സി.ജി. വിനോദ്, അനിതകുമാരി, ഹേമലത, സബീന, സ്മിതാ രാജൻ, സീമ, രതീഷ്, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
September 28
12:53
2024