SEED News

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളുടെ വേറിട്ട മാതൃകയുമായി ഗവ യുപിഎസ് ബീമാപ്പള്ളി



തിരുവനന്തപുരം: പ്ലാസ്റ്റിക് സഞ്ചികൾ പരിസ്ഥിതിക്ക് ഉണ്ടാകുന്ന ഭീഷണിയെ കുറിച്ച്  കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി  തുണി സഞ്ചികൾ നിർമ്മിച്ചു ഗവ യു പി എസ് ബീമാപള്ളി. ഈ സഞ്ചികൾ  പുനരുപയോഗിക്കാവുന്നതും ജൈവ വിഘടനത്തിനു വിധേയമാകുന്നതും അതേസമയം പരിസ്ഥിതി സൗഹൃദവും വന്യജീവികൾക്ക് ഭീഷണിയില്ലാത്തതുമാണ്. ഹരിത തീരം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് പരിശീലനം നൽകുകയും അവർ നിർമ്മിച്ച സഞ്ചികൾ ശേഖരിച്ച് സ്കൂൾ പരിസരത്തെ വീടുകളിലും കടകളിലും വിതരണം ചെയ്യുകയും ചെയ്തു. തുണിസഞ്ചികളുടെ വിതരണോദ്ഘാടനം  സ്കൂൾ എച്ച് എം ശ്രീമതി സരിത. എൽ മാതൃഭൂമി പ്രതിനിധി അർജുനു നൽകി നിർവഹിച്ചു. 

November 21
12:53 2024

Write a Comment