കൊയ്ത്തുത്സവം ആഘോഷമാക്കി സീഡ് ക്ലബംഗങ്ങൾ
ഒറ്റപ്പാലം: ഭവൻസ് വിദ്യാലയത്തിൽ സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി കൊയ്ത്തുത്സവം നടത്തി. പ്രധാനാധ്യാപിക ശ്രീമതി വൈജയന്തിമാല ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ 250 ചതുരശ്ര അടി നിലത്തിൽ നിലം ഒരുക്കിയാണ് കൃഷി ചെയ്തത്. നെൽകൃഷിയുടെ വിത്ത് പാകൽ മുതൽ നെല്ല് മെതിച്ചെടുക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളും, വളർച്ചയുടെ വിവിധ ഘട്ടങ്ങളും കുട്ടികൾക്ക് എല്ലാദിവസവും നേരിട്ട് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ തന്നെ ഒരു ചെറിയ ഭാഗത്ത് വെള്ളം ലഭ്യമാക്കിയാണ് നെൽ കൃഷി ചെയ്തത്. ഉമ എന്ന വിത്തിനമാണ് കൃഷിക്കായി ഉപയോഗിച്ചത് .ഒരു കിലോ ഉമ നെൽവിത്തിൽ നിന്നും ഏകദേശം പത്തിടങ്ങഴി നെല്ല് കൊയ്തെടുക്കാനായി സാധിച്ചു. കൊയ്തെടുത്ത നെല്ല് കുത്തി അവിലാക്കി വിദ്യാലയത്തിലെ കുട്ടികൾക്ക് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സീഡ് കോർഡിനേറ്റർമാരായ സുഭദ്ര വേണുദാസൻ, നിഷ ഇ കെ, കൃഷ്ണപ്രഭ എന്നിവരും അധ്യാപകരായ അരുൺ ,ഷബ്ന, സാനിബ, ശ്രീ മഞ്ജു, നന്ദകുമാർ തുടങ്ങിയവരും അനധ്യാപകരായ ലളിത ,ലീല, പ്രമീള, സുമ ,രമ്യ , മണി എന്നിവരും കൊയ്തുത്സവത്തിന്റെ ഭാഗമായി.