*പഠനത്തൊടൊപ്പം കൈത്തൊഴിലും പരിശീലിച്ച് സീഡ് ക്ലബ്ബ്*
വൈക്കിലശ്ശേരി : വൈക്കിലശ്ശേരി എ.യു.പി. സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനത്തോടൊപ്പം കൈത്തൊഴിലുകളും പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ സോപ്പ് നിർമ്മാണം നടത്തി . പ്രധാനാധ്യാപിക കെ.വി. മിനി പരിപാടി ഉദ്ഘാടനം ചെയ്തു . കൈത്തൊഴിൽ പരിശീലിക്കുന്നത് കുട്ടികളിൽ സ്വയം സംരംഭങ്ങൾ ആരംഭിക്കാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായകരമാണ്.പി.ജയേഷ് സോപ്പ് നിർമ്മാണത്തിന് ആവശ്യമായ സാധനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും നിർമ്മാണ പരിശീലനം നൽകുകയും ചെയ്തു . സീഡ് അംഗങ്ങൾ നിർമ്മിച്ച അൻപതോളം സോപ്പുകൾ വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് വിതരണം ചെയ്യും . സീഡ് ക്ലബ്ബ് കൺവീനർ കെ.എം.അഷ്കർ ,ടി.കെ. അമൽ,എം. അനൂപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
January 11
12:53
2025