SEED News

തുണിസഞ്ചി നിർമാണവുമായി കളർകോട് ഗവ. എൽ.പി. സ്കൂൾ

ആലപ്പുഴ: ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയുടെ ഭാഗമായി കളർകോട് ഗവൺമെന്റ് എൽ.പി. സ്കൂൾ വിദ്യാർഥികൾ തുണിസഞ്ചികൾ നിർമിച്ചു. സമൂഹത്തിൽ പ്ലാസ്റ്റിക് വിതയ്ക്കുന്ന വിപത്തുകൾ കുറയ്ക്കാനായി ലവ് പ്ലാസ്റ്റിക് പദ്ധതിയുമായി ചേർന്നാണ് വിദ്യാർഥികൾ വീടുകളിൽനിന്ന് തുണിസഞ്ചികൾ നിർമിച്ച് വിദ്യാലയത്തിൽ എത്തിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനായി സമൂഹത്തിനു മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് 
പദ്ധതി നടപ്പാക്കുന്നത്.  പദ്ധതിക്കു പ്രധാനാധ്യാപിക പി.പി. ശാലിനി, സീഡ് കോഡിനേറ്റർ മെറ്റി ജോസഫ്, അനിതമ്മ എന്നിവരും അധ്യാപകരും നേതൃത്വം വഹിച്ചു.

February 01
12:53 2025

Write a Comment