പ്രാദേശിക പൈതൃകം തേടി കാവാലം എൻ.എസ്.എസ്. സ്കൂളിലെ വിദ്യാർഥികൾ
കാവാലം: പ്രാദേശിക സാംസ്കാരിക പൈതൃകം തേടി കാവാലം എൻ.എസ്.എസ്. സ്കൂളിലെ വിദ്യാർഥികൾ. മാതൃഭൂമി സീഡ് ക്ലബ്ബിന്റെനേതൃത്വത്തിൽ എന്റെ നാടിന്റെ പൈതൃകവുമായി ബന്ധപ്പെട്ട് കാവാലം നാരായണപ്പണിക്കരുടെ തറവാട്ടിൽ ഒത്തുകൂടി. ചാലയിൽ തറവാടിന്റെ മഹിമയും പാരമ്പര്യവും പൈതൃകവും തിരിച്ചറിയുക, ഒറ്റാൽ എന്ന ജയരാജ് ചിത്രത്തിലൂടെ പ്രശസ്തനായ കാവാലം അംബരൻ എന്ന നാടൻപാട്ട് കലാകാരനെക്കുറിച്ച് അറിയുക എന്നിവയായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം.അംബരനോടൊപ്പം കാവാലം സുരേഷിന്റെ നാടൻ പാട്ടുകൂടി ഇഴുകിച്ചേർന്നപ്പോൾ കുട്ടികൾക്ക് ആനന്ദമായി. സാംസ്കാരികപ്രവർത്തകനായ സജി കാവാലം, സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിയ സി. നായർ, സ്കൂൾ സീഡ് ക്ലബ്ബ് കോഡിനേറ്റർ പി. ദീപ, ഗൈഡ് യൂണിറ്റ് ക്യാപ്റ്റൻ ആരതി നായർ എന്നിവർ നേതൃത്വം നൽകി.
February 01
12:53
2025