പി.എൻ.പി.എം. എൽ.പി. സ്കൂളിൽ സീഡ് ക്ലബ്ബ് എള്ളുകൃഷി തുടങ്ങി
ചാരുംമൂട്: താമരക്കുളം ചാവടി പി.എൻ.പി.എം. എൽ.പി. സ്കൂളിലെ ഇതൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾവളപ്പിൽ എള്ളുകൃഷി തുടങ്ങി. നെൽക്കൃഷിയുടെ വിളവെടുപ്പ് നടത്തിയ സ്ഥലത്താണ് കുട്ടികൾ എള്ളുകൃഷി നടത്തുന്നത്. താമരക്കുളം ഗ്രാമപ്പഞ്ചായത്തംഗം ആര്യാ ആദർശ് എള്ളുവിതച്ച് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക വി. ശ്രീകുമാരി, പി.ടി.എ. പ്രസിഡന്റ് മഹീഷ് മലരിമേൽ, സീഡ് കോഡിനേറ്റർ തഹസീന, ജയശ്രീ, അമ്പിളി എന്നിവർ നേതൃത്വം നൽകി.
February 01
12:53
2025