ജല സംരക്ഷണ ബോധവത്കരണം
കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജല സംരക്ഷണ ബോധവത്കരണവും പ്രദർശനവും സംഘടിപ്പിച്ചു. ജലം അമൂല്യമാണ്, അത് പാഴാക്കരുത് എന്ന സന്ദേശം കുട്ടികളിലെത്തിക്കാനുദ്ദേശിച്ചുള്ള നിരവധി വർണചിത്രങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. സമീപ പ്രദേശങ്ങളിലെ പ്രധാന ജലസ്രോതസ്സുകളുടെ മനോഹരമായ ഫോട്ടോകളും വിവരണങ്ങളുമുൾപ്പെടെ നിരവധി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. മലിനമായി ക്കൊണ്ടിരിക്കുന്ന ആന്തട്ടക്കുളത്തെ സംരക്ഷിക്കുന്നതിനു വേണ്ടി ഒരു വർഷക്കാലമായി ആന്തട്ട ഗവ. യൂ.പി.സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഈ കുളത്തിലെ മലിന ജലം സമീപത്തുള്ള കിണറുകളെ കൂടി മലിനമാക്കുമെന്ന ആശങ്ക സമീപ വാസികളിൽ വർധിച്ചു വരികയാണ്.ജല സംരക്ഷണത്തിന്റെ മഹത്തായ സന്ദേശം പ്രചരിപ്പിക്കാനുതകുന്ന അനേകം വിഷ്വലുകളുണ്ടായിരുന്നു. പി.ടി.എ. പ്രസിഡണ്ട് ശ്രീനിവാസൻ പവിഴം,വൈസ് പ്രസിഡണ്ട് ദിപീഷ് എം.പി,സ്കൂൾ സീഡ് കോഡിനേറ്റർ പി.ജയകുമാർ എന്നിവർ സംസാരിച്ചു.
February 11
12:53
2025