സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാട്ടർ ബെൽ സംവിധാനം തുടങ്ങി
.പെരുവട്ടൂർ :,ചൂടേറിയ കാലാവസ്ഥയിൽ കുട്ടികൾ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടന്ന് ഉറപ്പാക്കാൻ, പെരുവട്ടൂർ എൽ പി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർ ബെൽപദ്ധതി ആരംഭിച്ചു.ക്ലാസ്സ് സമയത്ത് കുട്ടികൾ ആവിശ്യമായത്ര വെള്ളം കൃത്യമായ രീതിയിൽ കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്,
രാവിലെ 11 മണിക്കും, ഉച്ചക്ക് ശേഷം 3 മണിക്കും വാട്ടർ ബെൽ മുഴങ്ങും, 5മിനിറ്റ് സമയം ആണ് വാട്ടർ ബെല്ലിൽ സമയം ലഭിക്കുക, കുട്ടികളിൽ ജലശോഷണം മൂലം വരുന്ന ആരോഗ്യപ്രശ്നങ്ങളായ തലവേദന , ക്ഷീണം, ശ്രദ്ധക്കുറവ് , മൂത്രാശയരോഗങ്ങൾ തുടങ്ങി വിവിധ രോഗങ്ങളിലേക്ക് വിദ്യാർത്ഥികൾ എത്തിച്ചേരുന്നത് തടയാനുമാണ് വാട്ടർ ബെൽ സംവിധാനം ആവിഷ്ക്കരിച്ചത്. വിദ്യാർത്ഥികൾ വീട്ടിൽ നിന്നുകൊണ്ടു വരുന്ന വെള്ളമാണ് കുടിക്കാൻ ഉപയോഗിക്കുന്നത്. കൂടാതെ പൂർവ്വ വിദ്യാർത്ഥികൾ സ്ഥാപിച്ച ശുദ്ധമായ കുടിവെള്ള പദ്ധതിയും ഉണ്ട്. വാട്ടർ ബെൽ പദ്ധതിയ്ക്ക്ഹെഡ്മിസ്ട്രസ് ഇന്ദിര . സി കെ,സീഡ് ക്ലബ്ബ്
ടീച്ചർ കോർഡിനേറ്റർ ഉഷശ്രീ . കെ എന്നിവർ നേതൃത്വം നൽകി.
February 11
12:53
2025