മാലിന്യം ഉപേക്ഷിച്ച നിലയിൽ
കോട്ടയം: കോട്ടയം നഗരസഭയിലെ 15-ാം വാർഡിൽ മൗണ്ട് കാർമൽ എ.വി.എൽ പി സ്കൂളിന് എതിർവശം റോഡിനോട് സമീപമുള്ള നടപ്പാതയോട് ചേർന്ന് പ്ലാസ്റ്റിക് മാലിന്യമുൾപ്പടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉപയോഗ രഹിതമായ ട്യൂബ് ലൈറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകുന്ന പരിസ്ഥിക ദോഷങ്ങൾക്ക് പുറമേ അൽപ്പമൊന്ന് ശ്രദ്ധതെറ്റിയാൽ കുട്ടികൾക്ക് പരുക്ക് സംഭവിക്കുന്നതിനും കാരണമാകുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിന് സമീപ പ്രദേശത്ത് കാണപ്പെടുന്ന ഇത്തരം മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യേണ്ടത് വിദ്യാർത്ഥികൾക്കും, കാൽ നടയാത്രക്കാർക്കും ഒരേ പോലെ ആവശ്യമാണ്.
 April  05
									
										12:53
										2025
									
								

                                                        