മണ്ണിലേക്ക് വിത്തെറിഞ്ഞു സീഡ് ക്ലബ് പ്രവർത്തകർ
പട്ടിത്താനം : പട്ടിത്താനം സെൻറ്. ബോണിഫേസ് യു. പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സീഡ് ബോൾ പ്രവർത്തനം നടത്തി. മരുവത്കരണത്തിൻ്റെ ഈ കാലഘട്ടത്തിൽ ഭൂമിയുടെ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാൻ വിത്തുപന്തുകളുമായി വെള്ളയാംകുടി സെയ്ന്റ് ജെറോംസ് ഹൈസ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പ്ലാവ്, ആത്ത, പുളി തുടങ്ങിയ മരങ്ങളുടെ വിത്തുകൾ ഉപയോഗിച്ച വിത്തുപന്തുകൾ ആണിവ. എവിടെ വലിച്ചെറിഞ്ഞാലും അവിടെയൊരു മരത്തൈ ഉണ്ടാവുമെന്നതാണ് വിത്തുപന്തുകളുടെ പ്രത്യേകത. പ്രഥമധ്യാപിക ആനി പി ജോൺ , മറ്റ് അധ്യാപകർ സീഡ് ക്ലബ് അംഗങ്ങളായ കുട്ടികൾ എന്നിവർ പങ്കെടുത്തു.
April 05
12:53
2025