SEED News

ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും വൃത്തിയാക്കി

കാരിക്കോട് :  കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യ സേവനം എന്ന ലക്ഷ്യത്തെ മുൻനിർത്തി വിദ്യാലയത്തിനോട്  അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും, പരിസരപ്രദേശവും  സീഡ് ക്ലബ് അംഗങ്ങൾ വൃത്തിയാക്കി .പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിറഞ്ഞിരുന്ന പ്രദേശം ക്ലബ് അംഗങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ വൃത്തിയാക്കുകയും ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നതിനു വേണ്ടിയുള്ള നടപടികളും സ്വീകരിച്ചു .പ്രിൻസിപ്പൽ രഞ്ജിത്ത് ആർ, മാനേജർ കെ റ്റി ഉണ്ണികൃഷ്ണൻ, സ്കൂൾ എച്ച് എം കെ  കെ മിനി  എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ നടത്തിയിരുന്നത്.

April 07
12:53 2025

Write a Comment