SEED News

പാവറട്ടി:"കാവുകൾ നമ്മുടെ വിശുദ്ധ വനങ്ങൾ" ഡോക്യുമെൻ്ററി തയ്യാറാക്കി എം.യു.എ.എൽ.പി സ്കൂൾ

കാവുകളുടെ ചരിത്രവും പ്രാധാന്യവും തേടി പാവറട്ടി എം യു എ എൽ പി സ്കൂളിലെ സീഡ്  വിദ്യാർത്ഥികൾ. ചരിത്രം അന്വേഷിക്കുക മാത്രമല്ല അവ ഡോക്യുമെൻ്ററി ആക്കി വരുംതലമുറയ്ക്ക് കൈമാറുകയും ചെയ്ത് മാതൃകയാവുകയാണ് ഈ വിദ്യാലയം . ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും വിദ്യാലയത്തിന്റെ സഹകരണത്തോടെയാണ്  'കാവുകൾ നമ്മുടെ വിശുദ്ധ  വനങ്ങൾ' എന്ന ഡോക്യുമെൻ്ററി   നിർമ്മിച്ചത്. എം യു എ എൽ പി സ്കൂൾ പ്രധാന അധ്യാപകൻ ഡൊമിനിക് സാവിയോ, ദേവസൂര്യ കലാവേദി പ്രസിഡൻറ് റെജി വിളക്കാട്ടുപാടം, ജനകീയ ചലച്ചിത്ര വേദി ഡയറക്ടർ റാഫി നീലങ്കാവിൽ എന്നിവർ നേതൃത്വം നൽകി. 
ഡോക്യുമെൻ്ററിയുടെ സംവിധാനം റാഫി നീലങ്കാവിലും ഛായാഗ്രഹണവും എഡിറ്റിങ്ങും  ജസ്റ്റിൻ ജോസുമാണ് നിർവഹിച്ചിരിക്കുന്നത്.


April 24
12:53 2025

Write a Comment