SEED News

ദീപ്തി പുഷ്പന്റെ വീട്ടിലേക്ക് നന്മയുടെ വെളിച്ചമെത്തിച്ച് കെ.എസ്.ഇ.ബി

 അടൂര്‍: മനോദൗര്‍ബല്യമുള്ള അമ്മയെ സംരക്ഷിക്കുന്ന ദീപ്തിയുടെ മനസ്സിന് പിന്തുണയുമായി വൈദ്യുതി വകുപ്പ് സൗജന്യമായി വൈദ്യുതി നല്കി. പറക്കോട് പി. ജി.എം.അമൃത സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയായ ദീപ്തി പുഷ്പന്റെ ജീവിതത്തിന് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ കൈത്താങ്ങാണ് സഹായമായത്. 
കുട്ടിക്കാലത്തു തന്നെ അച്ഛന്‍ മരിച്ച ദീപ്തിയുടെ ജീവിതം പിന്നെ അമ്മയുടെ സംരക്ഷണത്തിനായിട്ടായിരുന്നു. രോഗിയായ അമ്മയ്ക്ക് ഭക്ഷണവും സംരക്ഷണവും ഉറപ്പ് വരുത്തിയിട്ടായിരുന്നു മേല്‍ക്കൂരയില്ലാത്ത കൂരയില്‍ നിന്ന് സ്‌കൂളില്‍ എത്തിയിരുന്നത്. 
ഇത് കണ്ടറിഞ്ഞ സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബാണ് സഹപാഠിക്ക് പിന്തുണയുമായി എത്തിയത്. 
മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ നിന്ന് ദീപ്തിയെയും കുടുംബത്തെയും അവര്‍ അടച്ചുറപ്പുള്ള വീട്ടിലേക്ക് മാറ്റി. ഒട്ടേറെ സുമനസ്സുകള്‍ ഇവിടേക്ക് സഹായവുമായി എത്തുകയും ചെയ്തു. 
ദീപ്തിയുടെ മനോധൈര്യത്തിന്റെ വാര്‍ത്ത മാതൃഭൂമിയില്‍ കണ്ട വൈദ്യുതി വകുപ്പ് ഏഴംകുളം സബ്ബ് ഡിവിഷനിലെ ജീവനക്കാര്‍ ഇവിടേക്ക് സൗജന്യമായി വൈദ്യുതി നല്കാന്‍ തീരുമാനിച്ചു. 
വഴി സൗകര്യം പോലുമില്ലാത്ത വീട്ടിലേക്ക് മൂന്ന് ഇലക്ട്രിക് പോസ്റ്റുകള്‍ ഇട്ടാണ് ലൈന്‍ വലിച്ചത്. വീട്ടിലേക്കുള്ള വയറിങും സൗജന്യമായിട്ടാണ് കെ.എസ്.ഇ.ബി. ചെയ്തത്. 
തിങ്കളാഴ്ച വൈകീട്ട് കെ.എസ്.ഇ.ബി. ഏഴംകുളം സബ്ബ് ഡിവിഷന്‍ അസിസ്റ്റന്റ്  എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.ജോയി, അസിസ്റ്റന്റ് എന്‍ജിനീയര്‍ വിശാഖ് വിജയന്‍, സബ്ബ് എന്‍ജിനീയര്‍മാരായ സുധീഷ്, റോബിന്‍സണ്‍, ഗോപകുമാര്‍, ഓവര്‍സിയര്‍ മുരളി, സ്റ്റാഫ് സെക്രട്ടറി നിഥീഷ് എന്നിവരുടെ നേതൃത്വത്തിലാണ് വൈദ്യുതി കണക്ഷന്‍ നല്കിയത

February 11
12:53 2016

Write a Comment

Related News