എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം നൽകി
ശ്രീകൃഷ്ണപുരം: കുലുക്കിലിയാട് എസ്.വി.എ.യു.പി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് കുട്ടികൾക്ക് പഠനത്തോടൊപ്പം സമ്പാദ്യം പദ്ധതിയുടെ ഭാഗമായി എൽ.ഇ.ഡി ബൾബ് നിർമാണ പരിശീലനം നൽകി. എം.ഇ.എസ് കല്ലടി കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്. രണ്ടാം വർഷ വിദ്യാർത്ഥികളാണ് തിരഞ്ഞെടുത്ത എഴുപത് കുട്ടികൾക്ക് പരിശീലനം നൽകിയത്. കല്ലടി കോളേജ് ഫിസിക്സ് പ്രൊഫസർ യു.കെ.സരിത ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. ബാബുരാജ്, പ്രൊഫസർ നസീം, സീഡ് കോ-ഓർഡിനേറ്റർ കെ.അബു, കെ.ഷെഫീക്ക്, എ. അബൂബക്കർ എന്നിവർ സംസാരിച്ചു.
March 28
12:53
2024