ആകാശ പറവകൾക്ക് ദാഹജലം ഒരുക്കി മാതൃഭൂമി സീഡ് ക്ലബ് വിദ്യാർത്ഥികൾ
ചെമ്മലമറ്റം : കഠിനമായ ചൂടിൽ കുടിവെള്ളത്തിനായി ദാഹിക്കുന്ന ആകാശ പറവകൾക്ക് ' മരങ്ങൾക്ക് മുകളിൽ കുടിവെള്ള സൗകര്യം ഒരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്തുള്ള - മരങ്ങളിലും നിലത്തു മായിട്ടാണ് ഇരുപതോളം കുടിവെളള പാത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. നിരവധി പക്ഷികളാണ് ദാഹം തീർത്ത് പറന്ന് പോകുന്നത് ഹെഡ് മാസ്റ്റർ സാബു മാത്യു മാതൃഭൂമി സീഡ് കോഡിനേറ്റർ അജു ജോർജ്, പ്രിയ മോൾ വി. സി മറ്റ് അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പക്ഷികൾക്കായി ദാഹജലം ഒരുക്കിയത്.
March 02
12:53
2024