ഗവ എച്ച് എസ് എസ് കടമ്മനിട്ടയിലെ സീഡ് ക്ലബ്‌ന്റെ നേതൃത്വത്തിൽ മരങ്ങൾ കടന്നു പുഴയിലേക്ക് ഒരു യാത്ര
കടമ്മനിട്ട: കടമ്മനിട്ട ജി. എച്ച്. എസ്. എസ് ലെ സീഡ് ക്ലബ്ബ് കൂട്ടുകാർ 'പ്രകൃതിയിലൂടെ ഒരു യാത്ര' എന്ന പരിപാടിയുടെ ഭാഗമായി ജൈവകൃഷിപാഠങ്ങൾ പഠിച്ചും ഔഷധച്ചെടി തോട്ട നിർമ്മാണം പരിചയപ്പെട്ടും പമ്പയാറിലെ ജൈവവൈവിധ്യങ്ങളെ നേരിട്ടറിഞ്ഞും പ്രകൃതിയെ യറിഞ്ഞുള്ള ഒരു യാത്ര കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. സ്കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹെഡ്മിസ്ട്രസ് ശ്രീലതയും വിദ്യാർത്ഥികളും അധ്യാപകരും അടങ്ങുന്ന ഒരു 15 അംഗ സംഘമാണ് യാത്ര നടത്തിയത്. സീഡ് ക്ലബ് കൺവീനറും സംസ്ഥാന കൃഷി അവാർഡ് ജേതാവും സ്പെഷ്യൽ എഡ്യൂക്കേറ്ററുമായ പ്രിയ ടീച്ചറിന്റെ വീട്ടിലെ കൃഷി തോട്ടത്തിൽ നിന്ന് ജൈവ കൃഷിയുടെ വിവിധ രീതികൾ കണ്ടും പഠിച്ചും ആരംഭിച്ച പ്രകൃതി യാത്ര ടീച്ചറിന്റെ വീട്ടിലെ തന്നെ ഔഷധ തോട്ടത്തിലെ 50 ൽ പരം ഔഷധ ചെടികളും അവയുടെ ഔഷധ. ഗുണങ്ങളുടെയും പുതിയ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകി. ഓരോ ചെടിയിലും ഇലയിലും ഒളിഞ്ഞിരിക്കുന്ന മരുന്നുകളുടെ അറിവുകൾ കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. അതിനുശേഷം പമ്പയാറിലേക്ക് പടികൾ ഇറങ്ങിയ സംഘത്തിന് മുന്നിൽ പമ്പ നദിയിലെ ജൈവവൈവിധ്യ ത്തിന്റെ അത്ഭുതം ലോകം തുറന്നു കൊടുത്തത് ഈ വിഷയത്തിൽ ഗവേഷണം നടത്തിയ ഡോ. ശ്രീരഞ്ജിനി ആയിരുന്നു. റാന്നി സെന്റ് തോമസ് കോളേജിലെ അധ്യാപികയായ ഡോ. ശ്രീരഞ്ജിനി കമൽ നദികളും പ്രകൃതിയും മനുഷ്യ ജീവിതം നിലനിർത്താൻ എങ്ങനെ സഹായിക്കുന്നുവെന്നും നദികളും പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവും കുട്ടികളുമായി പങ്കുവെച്ചു. ക്ലാസിനു ശേഷം നദിക്കരയിൽ കളിച്ചും പുഴയിൽ മുങ്ങിതോർത്തിയുമാണ് ആണ് കുട്ടികളും അധ്യാപകരും മടങ്ങിയത്. അധ്യാപകരോടൊപ്പം സ്കൂളിലെ ഭിന്നശേഷി കുട്ടികളും ബി ആർ സി കോർഡിനേറ്റർ ജേക്കബ് സാം, ജോബിൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
February 21
12:53
2024