പാഠം -1 പാടത്തേക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ എം എൽ പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ നെൽകൃഷി സന്ദർശിക്കുകയുംവിവിധ പാഠാനുബന്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു .കാർഷിക സംസ്കാരംകുട്ടികളിൽവളർത്തുന്നതിനും കൃഷിയോട് താല്പര്യമുള്ളവരാക്കി മാറ്റുന്നതിനും വേണ്ടിയാണ് നെൽപ്പാടം കുട്ടികൾ സന്ദർശിച്ചത്.കർഷകനായ ഫാദർ റിന്റോ കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസ്സിലാക്കുവാനും സന്ദർശനത്തിലൂടെ സാധിച്ചു സീഡ് ക്ലബ്ബ് കോഡിനേറ്റർ ബി ഷീബ സ്കൗട്ട് മാസ്റ്റർ എം എ ഹംസ പി പി ലസിജ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
February 20
12:53
2024