reporter News

ആസ്‌ബെസ്റ്റൊസ് അപകടകാരി


ആസ്‌ബെസ്റ്റൊസ് കാന്‍സറിന് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ആസ്‌ബെസ്റ്റൊസ് കമ്പനിക്കാര്‍ വളരെ സമര്‍ഥമായി ഇത് പൊതുജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു.
  നമ്മുടെ നാട്ടിലെ സ്‌കൂളുകളുള്‍പ്പെടെ പല സ്ഥാപനങ്ങളുടെയും മേല്‍ക്കൂരകള്‍ ആസ്‌ബെസ്റ്റൊസ് ഷീറ്റുകൊണ്ടാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആസ്‌ബെസ്റ്റൊസ് ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണ്. ഫ്‌ളോര്‍ ടൈല്‍സ്, മാസ്ടിക് (പശ), പെയിന്റ്, പൈപ്പ് ഇന്‍സുലേഷന്‍, റൂഫിങ് സിമന്റ്, റൂഫ് ഷീറ്റ്, സിമന്റ് പൈപ്പ്, വാള്‍ ബോര്‍ഡ് എന്നിവയിലൊക്കെ ആസ്‌ബെസ്റ്റൊസ് ഫൈബര്‍ അടങ്ങിയിരിക്കുന്നു. അത് മുറിക്കുമ്പോള്‍ ഉയരുന്ന പൊടി ശ്വസിക്കുന്നത് അപകടമാണ്. ശ്വാസകോശ കാന്‍സര്‍, അസ്‌ബെസ്റ്റൊസിസ്, മെസോതെലിയോമ എന്നീ മാരകരോഗങ്ങള്‍ പിടിപെടാം. ഇതിന്റെ ഫൈബര്‍ ശുഷ്‌കവും മണമില്ലാത്തതും രുചിയില്ലാത്തതും ആയതിനാല്‍ ശരീരത്തിനുള്ളിലേക്ക് പോകുന്നത് നമ്മള്‍ ശ്രദ്ധിക്കില്ല. രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 മുതല്‍ 40 വരെ വര്‍ഷമെടുക്കും.
  മരണകാരണമാകാവുന്ന ആസ്‌ബെസ്റ്റൊസിന്റെ ഉപയോഗം നിയന്ത്രിക്കണം. അതിന് അധികാരികള്‍ നടപടി സ്വീകരിക്കണം.
 ആസ്‌ബെസ്റ്റൊസിന്റെ ദൂഷ്യവശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ബോധവത്കരണ പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണ് അഞ്ചാലുംമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ് അംഗങ്ങള്‍.

May 03
12:53 2016

Write a Comment