കടമ്മനിട്ട പടയണി ഗ്രാമത്തെ കാട് വിഴുങ്ങുന്നു
പത്തനംതിട്ട: ജില്ലയുടെ പൈതൃകം പേറുന്ന പടയണി പെരുമയുടെ ചരിത്രം ഉറങ്ങുന്ന കടമ്മനിട്ട ഗ്രാമത്തിൽ സ്ഥാപിക്കപ്പെട്ട പടയണിഗ്രാമം അവ ഗണനയുടെ നടുവിൽ. കേരളത്തിന്റെ അനുഷ്ഠാനകലക ളിൽ ഏറെ പ്രാധാന്യമുള്ള പട യണി എന്ന കലാരൂപത്തിനെ പ്രോത്സാഹിപ്പിക്കാനും വളർ ത്താനും വേണ്ടിയാണ് കടമ്മനിട്ടയിൽ പടയണിഗ്രാമം സ്ഥാപിക്കപ്പെട്ടത്. 2008-ൽ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയായിരുന്ന കോടിയേരി ബാലകഷ്ണൻ ആണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. കാവും കുളവും മണ്ഡപവും പടിപ്പുരയും ചേർന്ന് ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടതാണ്. തുടർന്ന് മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ നടത്തി ഇതിനോട് ചേർന്ന് കളരിപ്പുരയും നിർമിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്കായി ഏകദേശം ഒരു കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്.
പൂർത്തിയായത് 80ശതമാനം മാത്രം
മുളകൊണ്ടുള്ള കോട്ടേജ്, മ്യുസിയം, തിയേറ്റർ എന്നിവ അടങ്ങുന്ന തുടർപ്രവർത്തനങ്ങൾക്ക് കേന്ദ്ര ഫണ്ട് 1.20കോടി അനുവദിച്ചെങ്കിലും 80ശതമാനം പണി മാത്രമേ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി പണികുടി വേഗത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യം ഏറിവരുകയാണ്.
നിലവിൽ പടയണി ഗ്രാമത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണ്. കൃത്യമായ സംരക്ഷണം നൽകാത്തതിനാൽ ചുറ്റും കാടു കയറി നശീകരണത്തിൻ്റെ വക്കിലാണ് ഈ പൈതൃക കേന്ദ്രം. ഇതിന് ചുറ്റുമതിൽ നിർമിച്ച് സംരക്ഷിക്കുകയാണ് ആദ്യം വേണ്ടത്. അത് സാധ്യമായാൽ, സാംസ്ക്കാരിക പരിപാടികളും മറ്റ് അനുഷ്ഠാനകലകളുമായി ബന്ധപ്പെട്ട പരിപാടികളും ഇവിടെ നടത്താൻ കഴിയും. അതുവഴി പടയ ണിയെപ്പറ്റി അറിയാൻ വിദ്യാർഥികൾക്കും യുവാക്കൾക്കും അവസരമൊരുങ്ങും. അതോടൊപ്പം വരുന്ന വിദേശസഞ്ചാരികൾക്ക് പടയണിയെ കുറിച്ച് മനസിലാക്കാൻ പ്രയോജനം ചെയുന്ന രീത്യിൽ ഹെറിറ്റേജ് ടൂറിസം ഇടമാക്കി മാറ്റാൻ അധികാരികൾ ഇടപെടണം.
അശ്വതി അജയൻ
ഗവ. ഹയർസെക്കണ്ടറി സ്കൂൾ കടമ്മനിട്ട
February 10
12:53
2024