reporter News

സംരക്ഷണവേലി ഇല്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍


കൊട്ടാരക്കര: റോഡരികില്‍ സംരക്ഷണവേലിയില്ലാതെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത് അപകട ഭീഷണിയുയര്‍ത്തുന്നു. കൊട്ടാരക്കര - ഇ.ടി.സി. റോഡില്‍ ഇ.ടി.സി. ഗേറ്റിനടുത്തുള്ള പാലത്തിന് സമീപമാണ് സംരക്ഷണവേലിയില്ലാതെ (100 കെ.വി. കൊട്ടാരക്കര വെസ്റ്റ് ടി.ആര്‍.ടി. 35/2014) ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചത്.
പന്ത്രണ്ടോളം ഫ്യൂസുകള്‍ തുറന്നുവച്ച അവസ്ഥയിലാണ്. കൊച്ചുകുട്ടികള്‍ക്കുപോലും തൊടാന്‍ പറ്റുന്നവിധം താഴ്ത്തിയാണ് ട്രാന്‍സ്‌ഫോര്‍മറുള്ളത്.
പാലത്തില്‍ ഗട്ടറുകളുമുണ്ട്. അതുവഴി വരുന്ന വാഹനങ്ങള്‍ നിയന്ത്രണംതെറ്റി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിക്കാനും ഇടയുണ്ട്.
ട്രാന്‍സ്‌ഫോര്‍മര്‍ അപകടകരമല്ലാത്ത രീതിയില്‍ സ്ഥാപിക്കുകയോ വേലികെട്ടുകയോ വേണമെന്ന് കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തിലെ സീഡ് ക്ലബ്ബ് ആവശ്യപ്പെട്ടുന്നു.
എന്‍. വോനന്ദ്, സീഡ് റിപ്പോര്‍ട്ടര്‍
ജവഹര്‍ നവോദയ വിദ്യാലയം, കൊട്ടാരക്കര

May 03
12:53 2016

Write a Comment