reporter News

ഇനിയൊരു കമ്പം വേണ്ട




  പരവൂര്: സ്വന്തം വീട്ടുമുറ്റത്ത് അപകടത്തില്‌പ്പെട്ടവരെ കൊണ്ടുവന്നപ്പോള് ഒരു നിമിഷം പകച്ചുപോയെങ്കിലും പുറ്റിങ്ങല് വാര്ഡ് മെമ്പറായ ദീപയും ഭര്ത്താവ് രാജേഷും രക്ഷാപ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കി. ദുരന്തത്തിന്റെ ഭീതി വിട്ടുമാറാത്ത മകനെ അവര് ബന്ധുവീട്ടില് മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്.
 എല്ലാ വര്ഷവും കമ്പം നടക്കുമ്പോള് വീടിന് കേടുപാടുകള് സംഭവിക്കാറുണ്ട്. എന്നാല് പരാതി പറഞ്ഞിട്ടില്ല. ഈ വര്ഷത്തെ കമ്പം വന് ദുരന്തമായി മാറിയതിന്റെ ഭീതിയില് ഇനിയൊരു കമ്പം വേണ്ട എന്ന നിലപാടില് എത്തിച്ചിരിക്കുന്നതായി അവര് പറഞ്ഞു.  
 
 വി.വീണ അജയ്, വിദ്യ അജയ്, 
ഐശ്വര്യ പബ്‌ളിക് സ്‌കൂള് കലയ്‌ക്കോട്  

May 04
12:53 2016

Write a Comment