reporter News

വിഷമില്ലാത്ത പച്ചക്കറികള്‍ കൈയെത്തുംദൂരത്ത്



ആര്‍ദ്ര ബി.
കേന്ദ്രീയവിദ്യാലയം, 
കൊല്ലം
കൊല്ലം: വിഷമില്ലാത്ത പച്ചക്കറികള്‍ കൈയെത്തും ദൂരത്തെത്തിക്കുകയാണ് ശക്തികുളങ്ങര കൃഷിഭവന്‍.
ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും കാവനാട് കോര്‍പ്പറേഷന്‍ ഹാള്‍ പരിസരത്ത് എത്തിയാല്‍ ജൈവപച്ചക്കറികള്‍ വാങ്ങാം. 
ശക്തികുളങ്ങര കൃഷിഓഫീസര്‍ ഷെറിന്‍ എ സലാം ആണ് ഈ സംരംഭത്തിന് നേതൃത്വം കൊടുക്കുന്നത്. 
സ്വന്തം പുരയിടത്തിലും മട്ടുപ്പാവിലും കൃഷിഭൂമിയില്ലാത്തവര്‍ മറ്റുള്ളവരുടെ പുരയിടം പാട്ടത്തിനെടുത്തും കൃഷി ചെയ്തുണ്ടാക്കുന്ന ജൈവപച്ചക്കറികളാണ് വില്പനയ്ക്കായി എത്തിക്കുന്നത്. പല െറസിഡന്റ്‌സ് അസോസിയേഷന്‍ നിവാസികളും ഇപ്പോള്‍ ജൈവ പച്ചക്കറികളുമായി എത്തുന്നുണ്ട്. 
പാവയ്ക്ക, പടവലം, കോവയ്ക്ക, തക്കാളി, പയര്‍, പച്ചമുളക് തുടങ്ങിയവയ്ക്കുപുറമെ നാടന്‍മുട്ട, മോര്, ചീര, കറിവേപ്പില എന്നിവയും ഇവിടെനിന്ന് വാങ്ങാം. രാവിലെ 9.30ന് തുടങ്ങുന്ന കച്ചവടം രണ്ട് മണിക്കൂര്‍കൊണ്ട് അവസാനിക്കും. 


May 04
12:53 2016

Write a Comment