SEED News

ചൊവ്വള്ളൂർ സ്‌കൂളിൽ സീഡ് ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

                                                           
എഴുകോൺ:ചൊവ്വള്ളൂർ സെന്റ് ജോർജസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ മാതൃഭൂമി സീഡും കലയപുരം ആശ്രയയും ചേർന്ന് ലഹരി വിരുദ്ധ ബോധവത്കരണം നടത്തി.ആശ്രയാ ഭവനിലെ കുട്ടികൾ ലഘുനാടകം അവതരിപ്പിച്ചു.പ്രിൻസിപ്പൽ സി.റ്റി.തോമസ് ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക ഷാജാ വർഗീസ്,എ.കെ.സന്തോഷ് ബേബി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജിനി ജോസ്,സീഡ് കോ ഓർഡിനേറ്റർ എ.സുരേഷ്‌കുമാർ തുടങ്ങിയവർ സംസാരിച്ചു.ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.
മാതൃഭൂമി സീഡിന്റെ ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമയി കലയപുരം ആശ്രയാ ഭവനിലെ കുട്ടികൾ ചൊവ്വള്ളൂർ സ്‌കൂളിൽ നാടകം അവതരിപ്പിക്കുന്നു

June 28
12:53 2016

Write a Comment

Related News