SEED News

ധന്വന്തരി ഔഷധത്തോട്ടം


കുലശേഖരപുരം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുലശേഖരപുരം ഗവ. എച്ച്.എസ്.എസ്. സ്‌കൂളില്‍ ഔഷധത്തോട്ട നിര്‍മാണം ആരംഭിച്ചു. മാതൃഭൂമി സീഡും സംസ്ഥാന ഔഷധ സസ്യബോര്‍ഡും ചേര്‍ന്ന് ഒരുക്കുന്ന ഹരിതം ഔഷധം പദ്ധതിയില്‍ അംഗം കൂടിയാണ്  വിദ്യാലയം.
 പദ്ധതിയിലുള്‍പ്പെടുത്തി ലഭിച്ച 30 ഇനം ഔഷധസസ്യങ്ങളും കൂടാതെ പ്രാദേശികമായി സമാഹരിച്ചവയും ചേര്‍ത്താണ് ഔഷധത്തോട്ടം ഒരുക്കുന്നത്. പ്രധാനാധ്യാപിക ജി. സുജാത, പി.ടി.എ. പ്രസിഡന്റ് പ്രസന്നപിള്ള എന്നിവര്‍ ചേര്‍ന്ന് മരമഞ്ഞള്‍ നട്ടുകൊണ്ടായിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്.
 നമുക്കുചുറ്റും കാണുന്ന വിവിധ സസ്യങ്ങളില്‍ ഔഷധങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും എന്ന മുഖ്യലക്ഷത്തോടെയാണ് സീഡ് അംഗങ്ങള്‍ ഈ പ്രവര്‍ത്തനത്തെ ഏറ്റെടുത്തിരിക്കുന്നത്.

July 22
12:53 2016

Write a Comment

Related News