SEED News

കൊട്ടില സ്‌കൂളില്‍ പയര്‍ വര്‍ഷാചരണം


തളിപ്പറമ്പ്: കൊട്ടില ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണം നടത്തി. പയര്‍ വിത്തിനങ്ങളുടെയും പയര്‍വിഭവങ്ങളുടെയും പ്രദര്‍ശനം നടന്നു.
വിവിധയിനം പരിപ്പ്, കടല, ഗ്രീന്‍പീസ് കടല, മുതിര, തുവര, സോയാബീന്‍, വന്‍പയര്‍ തുടങ്ങിയവയാണ് പ്രദര്‍ശിപ്പിച്ചത്. ഉഴുന്നുവട, പരിപ്പുവട, സുഖിയന്‍, പരിപ്പ് പ്രഥമന്, കടലക്കറി, ചെറുപയര്‍ കറി, ഗ്രീന്‍പീസ് കറി, ഉഴുന്ന് ദോശ, തോരന്‍ തുടങ്ങിയ പലഹാരങ്ങളും വിദ്യാര്‍ഥികളുടെ മുന്നിലെത്തി. 
പ്രിന്‍സിപ്പല്‍ പി.നാരായണന്‍ ഉദ്ഘാടനം ചെയ്തു. സീഡ് കോഓര്‍ഡിനേറ്റര്‍ എ.നാരായണന്‍, കെ.പുഷ്പകുമാരി, സി.രമണി, പി.വി.നളിനി, കെ.ടി.ശാരദ, യു.രമണി, പി.പ്രസന്ന എന്നിവര്‍ നേതൃത്വം നല്കി.

















 





July 30
12:53 2016

Write a Comment

Related News