SEED News

'ഹരിതം ഔഷധം' പദ്ധതി ഉദ്ഘാടനംചെയ്തു

വെട്ടുപാറ: വാവൂര്‍ എം.എച്ച്.എം.എ.യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ 'ഹരിതം ഔഷധം' പദ്ധതി തുടങ്ങി. ഔഷധസസ്യങ്ങളുടെ നടീല്‍ ചീക്കോട് കൃഷി ഓഫീസര്‍ ബാബു ഷക്കീര്‍ ഉദ്ഘാടനംചെയ്തു. മാതൃഭൂമിയില്‍നിന്ന് ലഭിച്ച 27 ഔഷധസസ്യങ്ങളാണ് സ്‌കൂള്‍വളപ്പില്‍ നട്ടത്.
ടി. രാമകൃഷ്ണന്‍, റഹ്മാന്‍ വെട്ടുപാറ, അബൂബക്കര്‍ സിദ്ദീഖ്, ജോസഫ് തോമസ്, അബ്ദുല്‍ ഇ.എം, നീലകണ്ഠന്‍ നമ്പൂതിരി, സൂസണ്‍ ജേക്കബ്, ലീലാമണിയമ്മ, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ വാസുദേവന്‍ ടി.പി, ഹരിത ക്ലബ്ബ് കണ്‍വീനര്‍ നയീം അക്തര്‍ എന്നിവര്‍ പങ്കെടുത്തു.

July 30
12:53 2016

Write a Comment

Related News