reporter News

സീഡ് റിപ്പോര്‍ട്ടര്‍ : അഫ്രുഷഹാന സി പി.കെ.ടി.ബി.എം.യു.പി.സ്‌കൂള്‍ കൂട്ടായി


നാട്ടുനന്മകള്‍ നിലനിര്‍ത്തുന്നതിന്റ ഭാഗമായി നാടന്‍മാവ് വര്‍ഷാചരണം 2015-16 ആചരിക്കുമ്പോള്‍ ഞങ്ങളുടെ സ്‌കൂളിലെ സീഡ് ഇക്കൊക്ലബ്ബും അതില്‍ പങ്കാളികളായി സ്‌കൂളിലെ ഓരോ കുട്ടിക്കും ഓരോ നാട്ടുമാവ് എന്ന പദ്ധതിയുടെ ഭാഗമായി എല്ലാകുട്ടികള്‍ക്കും നാട്ടുമാവിന്‍ തൈകള്‍ വിതരണം ചെയ്തു
കടുക്കമാങ്ങ, പഞ്ചാരമാങ്ങ, തത്തചുണ്ടന്‍, പുളിയന്‍, മുവാണ്ടന്‍, ഗോമാങ്ങ, കിളിച്ചുണ്ടന്‍, പേരക്കമാങ്ങ, ഒളോര്‍, ശര്‍ക്കരമാങ്ങ, എന്നിവ ഇതില്‍പ്പെടുന്നു
നാട്ടുമാവുകളുടെ പ്രാധാന്യത്തെകുറിച്ചും അവയെ സംരക്ഷിക്കേണ്ടതിന്റ ആവശ്യകതയെകുറിച്ചും ക്ലാസെടുത്തു
നാട്ടുമാവ് രജിസ്റ്റര്‍,നാട്ടുമാവുകളെ കുറിച്ചുളള വിവരശേഖരണം എന്നിവ തയ്യാറാക്കി


August 04
12:53 2016

Write a Comment