SEED News

പിലിക്കോട് ഹൈസ്‌കൂളിന് ഹരിത വിദ്യാലയ പുരസ്‌കാരം

ചെറുവത്തൂര്‍: പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന മികവിന് കേരള മാലിന്യ നിര്‍മാര്‍ജന ബോര്‍ഡ് ഏര്‍പ്പെടുത്തിയ ഹരിത വിദ്യാലയ പുരസ്‌കാരം സി.കെ.എന്‍. എസ്.ജി.എച്ച്. എസ്.എസ്. പിലിക്കോടിന്. കലൂര്‍ ഐ.എം.എ. ഹാളില്‍ നടന്ന ചടങ്ങില്‍ ഒരു ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവും മന്ത്രി ആര്യാടന്‍ മുഹമ്മദില്‍ നിന്ന് അധ്യാപകരും കുട്ടികളും ചേര്‍ന്ന് ഏറ്റുവാങ്ങി. മാലിന്യം കുറയ്ക്കുന്നതിനായ് വിദ്യാലയത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. കുട്ടികളും അധ്യാപകരും അവരുടേയും സമീപങ്ങളിലുള്ള വീടുകളിലേയും പ്ലാസ്റ്റിക് ശുചിയാക്കി വിദ്യാലയത്തിലെത്തിക്കുകയും മാതൃഭൂമി നടപ്പാക്കിയ 'ലവ് പ്ലാസ്റ്റിക്' പദ്ധതിയിലൂടെ പുനരുത്പാദനത്തിനായി കൈമാറുകയും ചെയ്തുവരുന്നു. ഇതിലൂടെ പിലിക്കോട് പഞ്ചായത്തില്‍ത്തന്നെ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് കുറയ്ക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞു.

July 06
12:53 2015

Write a Comment

Related News