reporter News

വഴിക്കടവ് ബസ്സ്റ്റാന്ഡിലെ ശൗചാലയം ശോച്യാവസ്ഥയില്‍

വഴിക്കടവ്: വഴിക്കടവ് ബസ്സ്റ്റാന്ഡിലെ ശൗചാലയം ശോച്യാവസ്ഥയില്. പകര്ച്ചവ്യാധികള് പടര്ന്നുപിടിച്ചിട്ടും അധികൃതര് ഇതുകണ്ടില്ലെന്നു നടിക്കുകയാണ്.
മൂത്രപ്പുരയില്‌നിന്നുള്ള പൈപ്പുപൊട്ടി നേരെ പുഴയിലേക്കൊഴുകുകയാണ്. കാരക്കോടന് പുഴയും ബസ്സ്റ്റാന്ഡും തമ്മില് 50 മീറ്റര് അകലം മാത്രമാണുള്ളത്. പണം കൊടുത്തുപയോഗിക്കുന്ന ശൗചാലയത്തിനാണീ ദുരവസ്ഥ.
സംസ്ഥാനാതിര്ത്തിയിലുള്ള ഈ ബസ്സ്റ്റാന്ഡില്  നൂറുകണക്കിനാളുകള് ദിവസവും എത്തുന്നുണ്ട്.
ശൗചാലയത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന് അധികൃതര് അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
             ലുലു ഷഹാന
             സീഡ് റിപ്പോര്ട്ടര്
              നാരോക്കാവ്
             എച്ച്.എസ്.എസ്



August 11
12:53 2016

Write a Comment