SEED News

നാട്ടുമാവും പ്ലാവും പദ്ധതിയുമായി സീന്‍ പബ്ലിക് സ്‌കൂള്‍

വടകര: സീന്‍ പബ്ലിക് സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാട്ടുമാവും പ്ലാവും പദ്ധതി തുടങ്ങി.  നാട്ടുമാങ്ങാണ്ടിയും മികച്ചയിനം തേന്‍വരിക്കക്കുരുവും മുളപ്പിച്ചാണ് തൈകള്‍ ഉത്പാദിപ്പിച്ചത്.
 പ്രകൃതിക്ക് തണലൊരുക്കുന്നതിനൊപ്പം പോഷകസമൃദ്ധമായ ചക്കപ്പഴവും മാമ്പഴവുമെന്നതാണ് സീഡ് ക്ലബ്ബിന്റെ ലക്ഷ്യം. സീഡ് പോലീസ് അംഗങ്ങള്‍ പ്ലാവിന്‍തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ പി.എന്‍. വിജയന്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ.സീനത്ത്, സ്‌കൂള്‍ സീഡ് കോഓര്‍ഡിനേറ്റര്‍ ലീനാരാജേന്ദ്രന്‍, സീഡ് റിപ്പോര്‍ട്ടര്‍ മറിയം ഷെര്‍ഫിന, കെ.കെ.അഞ്ജു എന്നിവര്‍ പങ്കെടുത്തു.


August 24
12:53 2016

Write a Comment

Related News