reporter News

വിത്തും കൈക്കോട്ടും


ഗൃഹാതുരുത്വമുണര്‍ത്തുന്ന ഓര്‍മകളുമായി വീണ്ടുമൊരു കര്‍ഷകദിനം കൂടിവന്നെത്തി. നെടുമ്പുര എം.വി.എം.എല്‍.പി. സ്‌കൂളിലെ കര്‍ഷകദിനാചരത്തോടനുബന്ധിച്ച്  കുട്ടികളും അധ്യാപകരും ശേഖരിച്ച വിവിധയിനം വിത്തുകളുടെ പ്രദര്‍ശനം ഒരുക്കി. കര്‍ഷക വേഷത്തില്‍ കൈക്കോട്ടുമേന്തി കുട്ടികളും അണിനിരന്നു. പഴയകാല കൃഷികളുടെ ഓര്‍മകളുണര്‍ത്തുന്ന നാടന്‍പാട്ട് അവതരണവും ഉണ്ടായി. എ്‌ലാ ക്ലാസിലെ കുട്ടികളും പ്രദര്‍ശനം കണ്ട് വിവിധയിനം വിത്തുകളെക്കുറിച്ച് മനസ്സിലാക്കി.

കെ.യു. അമീര്‍
എം.വി.എം. എല്‍പി സ്‌കൂള്‍
നെടുമ്പുര

August 24
12:53 2016

Write a Comment