reporter News

പഴമയുടെ പുതുമയുമായ് പ്രദര്‍ശനം


വേലൂര്‍: പഴമയുടെ പുതുമ സമ്മാനിച്ച് ശ്രീ വിഘ്‌നേശ്വര സെന്‍ട്രല്‍ സ്‌കൂളില്‍ പുരാവസ്തു പ്രദര്‍ശനം നടന്നു. വേലൂര്‍ വാര്‍ഡ് മ്പെര്‍ ശ്രീ ഷോബി ടി.ആര്‍. ഉദ്ഘാടനം ചെയ്തു. പുത്തന്‍ തലമുറയ്ക്ക് പഴമയുടെ തനിമ മനസ്സിലാക്കുവാന്‍ സാധിക്കുന്ന തരത്തില്‍ ഒട്ടനവധി വസ്തുക്കള്‍  പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. സ്‌കൂളിന്റെ പ്രധാനാധ്യാപകനായ സജീതവ്ഗകുമാര്‍, മാനേജര്‍ ശ്രുതി സജീവ്, അധ്യാപിക ഗീതാലക്ഷ്മി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ചു.


അഭിനവ് സി.എസ്.
ശ്രീ വിഘ്‌നേശ്വര സെന്റട്ല്‍ സ്‌കൂള്‍
വേലൂര്‍

August 24
12:53 2016

Write a Comment