reporter News

സെന്റ് ക്ലെയേഴ്‌സില്‍ സീഡ് പ്രവര്‍ത്തകരോടൊപ്പം ഇറ്റലിക്കാരന്‍ ഫ്രാന്‍സെസ്‌കോയും

 
തൃശ്ശൂര്‍: കര്‍ഷകദിനത്തില്‍ സെന്റ് ക്ലെയേഴ്‌സ് സിജിഎച്ച്എസില്‍ വിശിഷ്ടാതിഥിയായി കടല്‍കടന്നെത്തിയ ഇറ്റലിക്കാരന്‍  അഡ്വ. ഫ്രാന്‍സെസ്‌കോ കുട്ടികളില്‍ കൗതുകമുണര്‍ത്തി.  സീഡിന്റെ നേതൃത്വത്തില്‍ ജൈവ പച്ചക്കറി മൈതാനം ഉദ്ഘാടനം ചെയ്യാനെത്തിയ വിശിഷ്ട  അതിഥികളില്‍ ശ്രദ്ധാകേന്ദ്രമായതും  ഫ്രാന്‍സെസ്‌കോതന്നെ.
എഫ്.സി.സി. അസ്സീസി പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സു്പീരിയര്‍ റവ. സി. ഡോ. റോസ് അനിത ജൈവപച്ചക്കറി മൈതാനും ഉദ്ഘാടനം ചെയ്തു. കുട്ടകളില്‍ ആവേശം പകര്‍ന്ന  ഇറ്റലിക്കാരന്‍ അഡ്വ. ഫ്രാന്‍സെസ്‌കോ അധ്യക്ഷത വഹിച്ചു. 
ബാന്റ് മേളത്തിന്റെ അകമ്പടിയേടുകൂടി വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും വ്യത്യസ്തങ്ങളായ  വേഷഭൂഷാദികളോടുകൂടി അണിനിരന്നപ്പോള്‍ ഉത്സവ പ്രതീതി വിദ്യാലയത്തില്‍  ഓളംവെട്ടി. പാളത്തൊപ്പിയും  പച്ചക്കറികള്‍ക്കൊണ്ട് നിര്‍മിച്ച ബൊക്കെയും കാ്ചക്ക് ഒരു വിരുന്നായിരുന്നു.
നാനാവിധം പച്ചക്കറി കൃഷിക്ക് തുടക്കമിട്ടപ്പോള്‍ ഒരു പുതുജന്മത്തിന്  അവസരമൊരുക്കിയ സംതൃപ്തി കുട്ടികളുടെ മുഖത്ത് വിരിഞ്ഞു. ആടിയും പാടിയും മണ്ണില്‍ അധ്വാനിച്ചു നട്ട  വിത്തുകള്‍ക്ക് വെള്ളം പകര്‍റ്റന്നേകിയും ജീവന്റെ പുതുനാമ്പിനുണ്ടേി അധ്യാപകരും  കുട്ടികളും ഒരു പോലെ കാത്തിരുന്നു.


കാര്‍ത്തിക എം.
സീഡ് റിപ്പോര്‍ട്ടര്‍
സെന്റ് ക്ലെയേഴ്‌സ്
സിജിഎച്ച്എസ്എസ്, തൃശ്ശൂര്‍

August 24
12:53 2016

Write a Comment