SEED News

എസ്.എൻ.വി.യു.പി.സ്കൂളിൽ ഔഷധസസ്യോദ്യാന പദ്ധതി

മുതുകുളം: മുതുകുളം വടക്ക് കൊല്ലകൽ എസ്.എൻ.വി.യു.പി.സ്കൂൾ സീഡ് ക്ലബ് ‘ജീവന’ത്തിന്റെ നേതൃത്വത്തിൽ ഔഷധസസ്യോദ്യാന പദ്ധതി തുടങ്ങി.
മാതൃഭൂമി സീഡ് സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
സ്കൂളിനോടു ചേർന്നുള്ള കൊല്ലകൽ ക്ഷേത്രവളപ്പിലാണ് ഔഷധത്തോട്ടം ഒരുക്കുന്നത്. ദേവസ്വത്തിന്റെ അനുമതിയോടെയാണ് ഉദ്യാനപദ്ധതി. 
  കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുന്നതിനും നാട്ടുമരുന്നുകൾ ഉപയോഗപ്പെടുത്തിയുള്ള നാട്ടുചികിത്സയുടെ പുനരുജ്ജീവനവും ലക്ഷ്യമിട്ടാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് അംഗം ബബിത ജയൻ വേപ്പുമരത്തൈ നട്ട്  ഉദ്ഘാടനം ചെയ്തു. 
  പ്രഥമാധ്യാപിക സി.ബീന, സീഡ് കോ ഓർഡിനേറ്റർ ഡോ. ഡി.ഹരീഷ്, മിനി എം.എസ്., ജെ.ഗീത, അഖില ദാസ്, ക്ഷേത്രോപദേശക സമിതി അംഗങ്ങളായ ആർ.സന്ദീപ്, പി.കൃഷ്ണൻകുട്ടി, എൻ.ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു. 
  

August 27
12:53 2016

Write a Comment

Related News