environmental News

ഇന്ന് നാളികേര ദിനം


സെപ്തംബര് 2 നാം നാളികേര ദിനമായി ആഘോഷിക്കുന്നു. എന്നാല്‍ കേരം തിങ്ങും കേരള നാട്ടില്‍ എന്ന കവിമൊഴി ഇന്ന് ഒരു അലങ്കാരം മാത്രമായി തീരുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നു പോവുന്നത്. കേരളത്തിന്റെ മുഖ മുദ്രയായ തെങ്ങിനെക്കുറിച്ചു ചിന്തിക്കുന്ന ആളുകള്‍ തന്നെ വിരളമാണ്. ഒരു കാലത്തു നമ്മുടെ നാട്ടില്‍ സമൃദ്ധമായിരുന്ന തെങ്ങിന്‍തോപ്പുകള്‍ ഇന്ന് മറ്റു നാണ്യവിളകള്‍ക്കും കോണ്‍ക്രീറ്റ് സൗധങ്ങള്‍ക്കുമായി വഴിമാറിക്കൊടുത്തിരിക്കുന്നു. 
ഒരു മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ തെങ്ങിനോളം സ്വാധീനം ചെലുത്തിയ ഒരു സസ്യം ഉണ്ടാവില്ല. അതുകൊണ്ടു തന്നെയാണ് നമ്മള്‍ കല്പവൃക്ഷമായി തെങ്ങിനെ കാണുന്നതും. തേങ്ങയുപയോഗിച്ചു ഉണ്ടാക്കുന്ന ഭക്ഷണവസ്തുക്കളും, വെളിച്ചെണ്ണയും നമ്മുടെ ഭക്ഷണ രീതികളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളാണ്. ഓലമെടഞ്ഞ വീടുകള്‍ ഒരുകാലത്തു നമ്മുടെ നാട്ടിന്‍ പ്രദേശത്തു അനവധിയായിരുന്നു. ചകിരി ഉത്പന്നങ്ങളും തെങ്ങിന്റെ തടികൊണ്ടുണ്ടാക്കിയ മര ഉപകരണങ്ങളും, ഈര്‍ക്കില്‍ ചൂലുമുതല്‍ ഓല കൊണ്ടുണ്ടാക്കിയ പന്ത് വരെ ഒരു മലയാളി ജീവിതത്തിന്റെ നേര്‍ കാഴ്ചകളാണ്.  നമ്മുടെ സംസ്‌കാരത്തിനെ തന്നെ ഉയര്‍ത്തിക്കാട്ടുന്ന ഈ കല്പ വൃക്ഷത്തെ നമുക്ക് കാത്തു രക്ഷിക്കാം.
എന്റെ തെങ്ങു, കേരം കാക്കാന്‍ കുട്ടിക്കൂട്ടം തുടങ്ങി നിരവധി പദ്ധതികളിലൂടെ കേരത്തിന്റെ കാവല്‍ക്കാരാകുന്ന സീഡിന്റെ കൊച്ചു കൂട്ടുകാര്‍ക്കൊപ്പം ഈ നാളികേരദിനം മുതല്‍ നമുക്കും പങ്കുചേരാം.

September 02
12:53 2016

Write a Comment