പ്ലാസ്റ്റിക് തരൂ തുണി സഞ്ചി തരാം
മൈക്കാവ്: സെന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ ലൗ പ്ലാസ്റ്റിക് 2 .0 പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് തരൂ തുണിസഞ്ചി തരാം പദ്ധതിയാരംഭിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ടി.പി മറിയാമ്മ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ശേഖരിച്ച് തരം തിരിച്ച് നൽകുന്ന വിദ്യാർത്ഥികൾക്ക് തുണിസഞ്ചി സമ്മാനമായി നൽകുന്നു.പ്ലാസ്ക്കിന്റെ ഉപയോഗം കുറച്ച് തുണിസഞ്ചിയെ പ്രോത്സാഹിപ്പിക്കുവാനും ഉപയോഗിച്ച പ്ലാസ്റ്റിക് പുനചംക്രമണത്തിന് ശേഖരിക്കുവാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. സ്കൂൾ പ്രിൻസിപ്പാൾ ഫാ.റെജി കോലാനിയ്ക്കൽ, വൈസ് പ്രിൻസിപ്പാൾ കെ. ജസിത, അധ്യാപകരായ ജെൻസി ആന്റോ , രേഖാ സുധീർ വിദ്യാർത്ഥികളായ ഏബൽ ജോ അജോഷ്, മരിയ ഗീവർഗ്ഗീസ്, ആദിത്യദേവ് എന്നിവർ നേതൃത്വം നൽകി.
December 23
12:53
2023