വനനിയമങ്ങളെക്കുറിച്ച് മാതൃഭൂമി സീഡ് വിദ്യാർഥികൾക്കു ക്ലാസ്
ചാരുംമൂട്: വനം, വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നൂറനാട് സി.ബി.എം. ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർഥികൾക്കായി വനനിയമങ്ങളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്യാം മോഹൻലാൽ ക്ലാസ് നയിച്ചു. പക്ഷികളെ കൂട്ടിലിട്ടുവളർത്തുന്നത് നിയമവിരുദ്ധമാണെന്നും പിടിക്കപ്പെട്ടാൽ മൂന്നുവർഷംമുതൽ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പത്തനംതിട്ട ജില്ലാ ബേഡേഴ്‌സ് കോ-ഓർഡിനേറ്റർ ഹരി മാവേലിക്കര, പക്ഷിനിരീക്ഷകനും പരിസ്ഥിതിപ്രവർത്തകനുമായ ജിജി സാം, സീഡ് കോ-ഓർഡിനേറ്റർ കെ. ഉണ്ണിക്കൃഷ്ണൻ, അധ്യാപിക ആർ. സിനി എന്നിവർ സംസാരിച്ചു.  
                                							
							 October  11
									
										12:53
										2021
									
								

 
                                                        