environmental News

മണ്ണറിഞ്ഞ് ടി.ഡി. എൽ.പി.എസിലെ കുരുന്നുകൾ


തുറവൂർ: മണ്ണറിഞ്ഞ്, മണ്ണിന്റെ നന്മയറിഞ്ഞ് ഗവ. ടി.ഡി. എൽ.പി.എസിലെ കുരുന്നുകൾ. ലോക മണ്ണുദിനത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബ്‌ സംഘടിപ്പിച്ച പരിപാടിയാണ് കുട്ടികൾക്ക് മണ്ണിന്റെ പുത്തൻ അറിവുകൾ പകർന്നു നൽകിയത്. മണൽ ചിത്രങ്ങൾ, മൺ പാത്രങ്ങൾ, മണ്ണിന്റെ രൂപങ്ങൾ, പലതരം മണ്ണുകൾ എന്നിവയുടെ പ്രദർശനമുണ്ടായിരുന്നു. 
വിവിധ മണ്ണിനങ്ങളുടെ ജലസംരക്ഷണ ശേഷിയും മണ്ണിലെ വായുവിന്റെ സാന്നിധ്യം മനസ്സിലാക്കുന്നതിനുമുള്ള വ്യത്യസ്ത പരീക്ഷണങ്ങളും നടന്നു. മണ്ണുസംരക്ഷണ പോസ്റ്ററുകളും പ്രതിജ്ഞയുമുണ്ടായി
രുന്നു.  
പ്രഥമാധ്യാപകൻ ജയപ്രകാശ്, മാതൃഭൂമി സീഡ്  കോ-ഓർഡിനേറ്റർ രാജി, സർഗ കൺവീനർ എം.വി. ഷീജ, അധ്യാപകരായ രാജീവ്, വഹാബ്, മേരി, സോണി, ജസ്ന, ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു.      

December 07
12:53 2022

Write a Comment