നോട്ടീസ് വിതരണം ചെയ്തു
കൊല്ലാട് : 'ഒഴിവാക്കാം പ്ലാസ്റ്റിക് ജീവിതം' എന്ന മുദ്രാവാക്യമുയർത്തി മാതൃഭൂമിയും ഈസ്റ്റേണും ചേർന്ന് നടപ്പാക്കുന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി കൊല്ലാട് സെന്റ്. ആൻഡ്രൂസ് എൽ. പി സ്കൂളിലെ വിദ്യാർത്ഥികൾ നോട്ടീസ് വിതരണം ചെയ്തു. വർധിച്ചു വരുന്ന പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയായിരുന്നു ലക്‌ഷ്യം. പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം, പുനചംക്രമണം എന്നിവയുടെ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലാണ് നോട്ടീസുകൾ തയ്യാറാക്കിയത്. ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പ്ലാസ്റ്റിക്കും തരംതിരിച്ചു ശേഖരിച്ചു വരുന്നു.
January 30
12:53
2024