environmental News

ഇല്ല.. ഇനി ഇവർ

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവുംവലിയ മരംകൊത്തികളിലൊന്നാണ് ദൈവപക്ഷി എന്നപേരിലും അറിയപ്പെടുന്ന ഐവറി ബിൽഡ്. ഈ മരംകൊത്തിയടക്കം അമേരിക്കയിലെ 23 ജീവിവർഗങ്ങൾ പൂർണമായും ഭൂമിയിൽനിന്ന് ഇല്ലാതായെന്ന് സ്ഥിരീകരിച്ചിരിക്കുന്നു.

കഴിഞ്ഞ പതിറ്റാണ്ടുകളിൽ ഇവ ജീവിച്ചിരിക്കുന്നുവെന്ന് എവിടെനിന്നും തെളിവു ലഭിച്ചിട്ടില്ല. ഇവയ്ക്ക് പൂർണ വംശനാശം വന്നെന്ന ഗവേഷകരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ യു.എസ്. സർക്കാർ ഏജൻസിയായ ‘ഫിഷ് ആൻഡ് വൈൽഡ്‌ ലൈഫ് സർവീസാ’ണ് പട്ടിക പുറത്തുവിട്ടത്. ബാച്ച്‌മാൻസ് (ഏറ്റവുമൊടുവിൽ കണ്ടത് 1981-ൽ ക്യൂബയിൽ), ഹവായിലും ഗുവാമിലും കണ്ടിരുന്ന കുവായ് അകിയാലോവ, നുകുപു തുടങ്ങി 11 പക്ഷികൾ, ശുദ്ധജല കക്കയുടെ എട്ടുവർഗങ്ങൾ, സാൻ മാർകോസ് ഗാംബൂസിയ അടക്കം രണ്ടു ശുദ്ധജലമത്സ്യങ്ങൾ, ഒരു വവ്വാൽ, ഒരു ചെടി എന്നിവയാണ് പട്ടികയിലുള്ള മറ്റുള്ളവ.

ഐവറി ബിൽഡ് മരംകൊത്തി
കറുപ്പും വെളുപ്പും തൂവലുകളുള്ള ഐവറി ബിൽഡുകൾക്ക് ലോകത്തെ ഏറ്റവുംവലിയ മരംകൊത്തിയായ ഇംപീരിയൽ മരംകൊത്തിയുമായി അടുത്തബന്ധമുണ്ട്. കൂർത്ത ചുവന്ന പൂവും ഇളംമഞ്ഞ നിറത്തിലുള്ള കണ്ണുകളുമാണ് മറ്റുപ്രത്യേകതകൾ. 51 സെന്റീമീറ്റർവരെ നീളവും 450മുതൽ 570വരെ ഗ്രാം തൂക്കവുമുണ്ട്. 1940-കളിലാണ് ഐവറി ബിൽഡുകളെക്കുറിച്ചുള്ള അവസാന തെളിവുകൾ ലഭിച്ചത്. തെക്കുകിഴക്കൻ യു.എസും ക്യൂബയുമായിരുന്നു ഇവയുടെ വാസസ്ഥലം. വനനശീകരണമാണ് ഇവയുടെ നാശത്തിന് പ്രധാന കാരണം.

October 01
12:53 2021

Write a Comment