environmental News

ലോക വന്യ ജീവി ദിനം ആചരിച്ചു

പൂമല : മേക്ളോഡ്സ് സ്കൂൾ സീഡ് ക്ലബ്ബിന്റെയും മദർ ഏർത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ലോക വന്യ ജീവി സുരക്ഷ ദിനത്തിൽ എച് സ്‌ക്വയർ ഫൌണ്ടേഷനും ഡോ. എം എസ് സ്വാമിനാഥൻ ഫൌണ്ടേഷനും സംയുക്തമായി ചേർന്ന് മുത്തങ്ങ വന്യ ജീവി സാങ്കേത ത്തിൽ ശുചീകരണം നടത്തി. മുത്തങ്ങ വന്യ ജീവി സങ്കേതം ഡെ. റേൻജ് ഓഫീസർ,ശ്രീ കെ കെ സുന്ദരൻ വന്യ ജീവികളെയും സസ്യ ജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ ക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. പ്രിൻസിപ്പൽ ഡോ. ബീന സി. എ,അധ്യാപകരായ അനീഷ് തോമസ്, ദീപ ടി പി , അന്ന ലിജു എന്നിവർ സംസാരിച്ചു. എല്ലാ വർഷവും മാർച്ച്‌ 3ന് ആചരിക്കുന്ന ലോക വന്യ ജീവി ദിനം ഓർമിപ്പിക്കുന്നത് നമ്മുടെ പരിസ്ഥിതിക വ്യവസ്ഥയിൽ മൃഗങ്ങൾക്കും സസ്യ ങ്ങൾക്കും ഉള്ള പകരം വയ്ക്കാനാവാത്ത പങ്കിനെയാണ്.

March 17
12:53 2022

Write a Comment